ബി.ജെ.പി പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

കണ്ണപുരം: കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ പ്രചാരണാർഥം കണ്ണപുരം മേഖലയിൽ സ്ഥാപിച്ച ബോർഡുകൾ വ്യാപകമായി നശിപ്പിച്ചതായി പരാതി. കണ്ണപുരം, ചെറുകുന്ന്, റെയിൽവേ സ്റ്റേഷൻ, പാലം, മൊട്ടമ്മൽ ഭാഗങ്ങളിൽ സ്ഥാപിച്ച ആറ് ബോർഡുകളാണ് നശിപ്പിച്ചത്. ബി.ജെ.പി കണ്ണപുരം പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ബി.ജെ.പി അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.