മംഗളൂരു: ബംഗളൂരുവിലേക്ക് വേഗം എത്താവുന്ന തീവണ്ടിപ്പാത ഗതാഗതത്തിന് തുറന്ന് അഞ്ചു മാസമായിട്ടും കണ്ണൂര്‍/കാര്‍വാര്‍ -ബംഗളൂരു എക്സ്പ്രസ് ഈ വഴി ഓടിക്കണമെന്ന ആവശ്യം നടപ്പായില്ല. ദക്ഷിണ- പശ്ചിമ െറയില്‍വേ ഡിവിഷന്‍ അധികൃതര്‍ സ്വകാര്യ ബസ് ലോബിക്ക് വഴങ്ങുകയാണെന്ന ആക്ഷേപം ഉയരുന്നു. കണ്ണൂരില്‍ നിന്നും കാര്‍വാറില്‍ നിന്നും പുറപ്പെടുന്ന എക്സ്പ്രസ് െട്രയിനുകള്‍ മംഗളൂരു സെന്‍ട്രൽ സ്റ്റേഷനില്‍ നിന്ന് രാത്രി എട്ടിനും ഒമ്പതിനുമിടയില്‍ ഒറ്റ െട്രയിനായി ബംഗളൂരുവിലേക്ക് പോവുകയും തിരിച്ചുള്ള ട്രെയിൻ രാവിലെ എട്ടിനും ഒമ്പതിനുമിടയില്‍ വിഘടിച്ച് കണ്ണൂരിലേക്കും കാര്‍വാറിലേക്കും പോവുകയുമാണ് ചെയ്യുന്നത്. മൈസൂരു വഴിയുള്ള യാത്ര കുനിഗല്‍--ഹാസന്‍ പാത പൂർത്തിയായാല്‍ ഗതിമാറ്റുമെന്ന് െറയില്‍വേ പറഞ്ഞിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഹാസന്‍ പാത ഗതാഗതത്തിന് തുറന്നെങ്കിലും െട്രയിന്‍ ഇപ്പോഴും മൈസൂരു പാതയിലൂടെ ഓടുന്നു. ഗതിമാറ്റം സംബന്ധിച്ച് ബംഗളൂരു, മംഗളൂരു ഡിവിഷനുകള്‍ െറയില്‍വേ യൂസേഴ്സ് കണ്‍സള്‍ട്ടറ്റിവ് കമ്മിറ്റി അംഗങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു. ബംഗളൂരു രാത്രികാല എക്സ്പ്രസും യശ്വന്ത്പൂര്‍ ട്രൈ-വീക്ലി എക്സ്പ്രസും പുതിയ പാതയിലൂടെ ഓടിക്കണമെന്നായിരുന്നു അവരുടെ നിര്‍ദേശം. എന്നാല്‍, ട്രൈ-വീക്ലി െട്രയിന്‍ മാത്രമേ ഗതിമാറ്റിയുള്ളൂ. ഇത് മാര്‍ച്ച് മുതല്‍ മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടുകയും തിരിച്ചെത്തുകയും ചെയ്യുന്നു. എത്തിച്ചേരാനും മടങ്ങാനും ഏറെ പ്രയാസമുള്ള മംഗളൂരു ജങ്ഷന്‍ കേന്ദ്രീകരിക്കുന്നതിനാല്‍ ഈ െട്രയിനില്‍ യാത്രക്കാര്‍ കുറവാണ്. മംഗളൂരു സെന്‍ട്രല്‍ സ്റ്റേഷന്‍ കേന്ദ്രീകരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. ഗതിമാറ്റം ആരും നിര്‍ദേശിച്ചില്ലെന്നാണ് വിവരാവകാശ പ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് എസ്.ഡബ്ല്യു.ആര്‍ ഡിവിഷന്‍ അധികൃതര്‍ നല്‍കിയ മറുപടി. ബംഗളൂരു, മൈസൂരു ഡിവിഷന്‍ കമ്മിറ്റി അംഗങ്ങള്‍ ഗതിമാറ്റത്തെ എതിര്‍ത്ത് എഴുതിയതായും അറിയിച്ചു. മംഗളൂരുവില്‍ നിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ദിവസേന രാത്രി സ്വകാര്യ ടൂറിസ്റ്റ് ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഈ ലോബിക്ക് റെയില്‍വേ വഴങ്ങുകയാണെന്ന് വെസ്റ്റ് കോസ്റ്റ് െറയില്‍ യാത്രിസംഘ അഡ്വൈസര്‍ അനില്‍ഹെഗ്ഡേ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.