സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി വേണം -യൂത്ത് ലീഗ് കാസർകോട്: ജില്ലയിൽ സംഘർഷമുണ്ടാക്കാനുള്ള ചില തീവ്രവാദസംഘങ്ങളുടെയും തൽപരകക്ഷികളുടെയും ശ്രമങ്ങളെ കരുതിയിരിക്കണമെന്നും പൊലീസ് ജാഗ്രത പാലിക്കണമെന്നും മുസ്ലിം യൂത്ത് ലീഗ് ജില്ല പ്രവർത്തകസമിതി യോഗം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യദിനത്തിലും ഗണേശോത്സവം നടക്കുമ്പോഴും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കലാപം അഴിച്ചുവിടാനുള്ള നീക്കങ്ങളാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കാൻ പൊലീസ് തയാറാവണം. ഫാഷിസത്തിനെതിരെ ജില്ല കമ്മിറ്റി ആരംഭിച്ച കാമ്പയിൻ ശക്തമാക്കാൻ പരിപാടികൾ ആവിഷ്കരിച്ചു. സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂർ ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി എ.കെ.എം. അഷ്റഫ്, ഭാരവാഹികളായ യൂസുഫ് ഉളുവാർ, നാസർ ചായിൻറടി, ഹാരിസ് പട്ട്ള, മൻസൂർ മല്ലത്ത്, എം.എ. നജീബ്, അസീസ് കളത്തൂർ, നൗഷാദ് കൊത്തിക്കാൽ എന്നിവർ സംസാരിച്ചു. ടി.ഡി. കബീർ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.