അടുത്തിലയിൽ സ്വകാര്യബസ്​ മറിഞ്ഞു; മുപ്പതോളം പേർക്ക്​ പരിക്ക്​

പഴയങ്ങാടി: പിലാത്തറ--പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ അടുത്തിലയിൽ സ്വകാര്യ ബസ് കീഴ്മേൽ മിറഞ്ഞ് മുപ്പതോളം പേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 8.30നാണ് അപകടം. പുതിയങ്ങാടി--പയ്യന്നൂർ റൂട്ടിൽ സർവിസ് നടത്തുന്ന കെ.എൽ.13 എ.ഇ 432 നമ്പർ പി.വി.ടി ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണംവിട്ട ബസ് റോഡിൽനിന്ന് മീറ്ററുകളോളം അകലത്തിൽ കീഴ്മേൽ മറിഞ്ഞ് വൈദ്യുതിത്തൂണിൽ തട്ടി നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ പരിക്കേറ്റവർ: ബസ് ൈഡ്രവർ കൊട്ടിലയിലെ മനോജ്, കണ്ടക്ടർ റാനിഷ്, ക്ലീനർ പ്രകാശൻ, ചെറുകുന്നിലെ രാജമ്മ, പുതിയങ്ങാടി കോഴിബസാറിലെ ജൂസൈല, ഏഴോത്തെ പ്രിനില, എരിപുരത്തെ സോഫി, നീലേശ്വരത്തെ കൃഷ്ണൻ, പള്ളിക്കരിയിലെ സന്തോഷ്, വെള്ളോറയിലെ വേണുഗോപാൽ, മുട്ടത്തെ കുഞ്ഞിപ്പാത്തു, ചെറുവത്തൂരിലെ മാളവിക, ബീന രാമചന്ദ്രൻ, മാട്ടൂമ്മലിലെ ശരണ്യ, എട്ടിക്കുളത്തെ മജീദ്, വെങ്ങരയിലെ ശിവദാസ്, ഉത്തർപ്രദേശിലെ ജസ്വന്ത് കുമാർ, വെങ്ങരയിലെ ലെനിൻ, മണ്ടൂരിലെ മുസ്തഫ. പരിക്കേറ്റവർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.