ഇരിട്ടി: വെങ്ങിണിശ്ശേരി ബാലകൃഷ്ണൻ നമ്പ്യാർ എഴുതിയ 'മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം; അറിഞ്ഞതും അറിയേണ്ടതും' പുസ്തകം ചിത്രകാരൻ കെ.കെ. മാരാർ ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസര്‍ അജിത്ത് പറമ്പത്തിന് കോപ്പി നൽകി പ്രകാശനം ചെയ്തു. ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ അജിത്ത് പറമ്പത്ത് അധ്യക്ഷത വഹിച്ചു. പ്രഫ. കെ.എച്ച്. സുബ്രഹ്മണ്യൻ, തലശ്ശേരി മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സൻ പി.കെ. ആശ, യു. ബാലചന്ദ്ര മേനോൻ, കെ.പി. പ്രഭാകരൻ, പ്രദീപൻ വട്ടിപ്രം എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ കൈലാസ് സ്വാഗതവും മുരളി എം. മുഴക്കുന്ന് നന്ദിയും പറഞ്ഞു. മുട്ടക്കോഴി വിതരണം ഇരിട്ടി: വിളക്കോട് ഗവ. യു.പി സ്കൂൾ പൗൾട്രി ക്ലബിെൻറയും മുഴക്കുന്ന് ഗ്രാമപഞ്ചായത്തിെൻറയും ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് മുട്ടക്കോഴികൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ. അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ എസ്. സാരഥി, ഗ്രാമപഞ്ചായത്തംഗം നൂർജഹാൻ, ക്ലബ് കോ-ഓഡിനേറ്റർ ജിനേഷ്പ്രസാദ്, പ്രധാനാധ്യാപകൻ പി. മധുസൂദനൻ, വി.വി. വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.