ഓണം മേളക്ക് ഇന്ന് തുടക്കം

കൂത്തുപറമ്പ്: കൂത്തുപറമ്പ് ഗാർമ​െൻറ്സ് മേക്കിങ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഓണം മേള ഞായറാഴ്ച തുടങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂത്തുപറമ്പ് ബസ്സ്റ്റാൻഡിന് മുൻവശത്ത് താൽക്കാലികമായി ഒരുക്കിയ സ്റ്റാളിലാണ് മേള. തുണിത്തരങ്ങൾ, ഫാൻസി ആഭരണങ്ങൾ, ക്രോക്കറി ഐറ്റംസ്, പാദരക്ഷകൾ എന്നിവ മേളയിൽ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. വാർത്താസമ്മേളനത്തിൽ സൊസൈറ്റി മാനേജർ ടി. ചന്ദ്രൻ, എം. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.