റേഷൻ കാർഡ് വിതരണം

കണ്ണൂർ: കണ്ണൂർ താലൂക്കിലെ റേഷൻ കടകളിൽനിന്നും വിതരണ സമയത്ത് റേഷൻ കാർഡുകൾ കൈപ്പറ്റാത്ത കല്യാശ്ശേരി, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, നാറാത്ത് ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ റേഷൻ കടകളിലെയും കാർഡുകൾ ആഗസ്റ്റ് 18നും മാട്ടൂൽ, മാടായി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, കടന്നപ്പള്ളി, പാണപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട മുഴുവൻ റേഷൻ കടകളിലെയും (എ.ആർ.ഡി 206 ഒഴികെ) കാർഡുകൾ 19നും രാവിലെ 10.30 മുതൽ വൈകീട്ട് നാലുവരെ കണ്ണൂർ താലൂക്ക് സപ്ലൈ ഓഫിസിൽ വിതരണം ചെയ്യും. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം സപ്ലൈ ഓഫിസിലെത്തി കാർഡ് കൈപ്പറ്റണം. ശിൽപശാല കണ്ണൂർ: സാമൂഹികനീതി വകുപ്പ് ജില്ല ശിശുസംരക്ഷണ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ ആരോഗ്യവകുപ്പുമായി സഹകരിച്ച് ജില്ലയിലെ സർക്കാർ-സ്വകാര്യ ആശുപത്രി അധികൃതർക്കായി ദത്തെടുക്കൽ മാർഗനിർദേശങ്ങൾ എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. അസി. കലക്ടർ ആസിഫ് കെ. യൂസഫ് ഉദ്ഘാടനം ചെയ്തു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. നാരായണ നായ്ക് അധ്യക്ഷത വഹിച്ചു. ജില്ല സാമൂഹിക നീതി ഓഫിസർ എം.എ. മോഹൻദാസ്, ചൈൽഡ് വെൽഫെയർ കമ്മിറ്റി ആക്ടിങ് ചെയർപേഴ്സൻ ഡോ. ഉമ്മർ ഫാറൂഖ്, ഐ.സി.ഡി.എസ് േപ്രാഗ്രാം ഓഫിസർ സി.എ. ബിന്ദു, ശിശുസംരക്ഷണ ഓഫിസർ അഞ്ജു മോഹൻ, ഗ്ലോറി ജോസ്ന എന്നിവർ സംസാരിച്ചു. ദത്തെടുക്കൽ മാർഗ നിർദേശങ്ങൾ എന്ന വിഷയത്തിൽ സ്റ്റേറ്റ് അഡോപ്ഷൻ റിസോഴ്സ് ഏജൻറ്സ് േപ്രാഗ്രാം കോഓഡിനേറ്റർ സിസിലി ബേബി ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.