കണ്ണൂർ: ദേശീയപാതയിൽ രണ്ടു ദിവസമായി പൈപ്പ്പൊട്ടി കുടിവെള്ളം പാഴായിട്ടും ബ്ലൂബ്രിഗേഡ് ഉൾപ്പെടെ ആരും തിരിഞ്ഞുനോക്കിയില്ല. പ്രതീക്ഷിച്ചതോതിൽ മഴ ലഭിക്കാത്തതിനാൽ കുടിവെള്ളപ്രതിസന്ധി മുന്നിൽക്കണ്ട് അടിയന്തര രക്ഷാപദ്ധതികൾക്ക് മന്ത്രിസഭ നിർദേശം നൽകിയ സാഹചര്യത്തിലും അധികൃതർ അനങ്ങാതിരുന്നത് വൻപ്രതിഷേധത്തിന് കാരണമായി. ദേശീയപാതയിൽ പള്ളിക്കുന്ന് എം.ആർ.എ ബേക്കറിക്ക് മുന്നിലാണ് ഇന്നലെ ഉച്ചയോടെ പൈപ്പ് പൊട്ടിയത്. വെള്ളം റോഡിലേക്ക് പരന്നൊഴുകിയതോടെ നാട്ടുകാർ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ, കഴിഞ്ഞദിവസം രാത്രി വൈകിയും ഇത് നന്നാക്കിയില്ല. കോർപറേഷൻ പരിധിയിലെ കുടിവെള്ള പൈപ്പ് പൊട്ടിയാൽ നന്നാക്കുന്നതിനാണ് ബ്ലൂ ബ്രിഗേഡ് സംവിധാനം ഒരുക്കിയത്. ബ്ലൂ ബ്രിഗേഡ് സംഘവും പൈപ്പ് നന്നാക്കാൻ എത്തിയിരുന്നില്ല. പൈപ്പ് പൊട്ടിയിടത്ത് വെള്ളം കുതിച്ചൊഴുകി വലിയ കുഴി രൂപപ്പെടുകയും ചെയ്്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.