പല വലിപ്പമുള്ള കറൻസി; ആരോപണം ആർ.ബി.ഐ തള്ളി

പല വലിപ്പമുള്ള കറൻസി; ആരോപണം ആർ.ബി.ഐ തള്ളി മുംബൈ: പല വലിപ്പത്തിലുള്ള കറൻസി അച്ചടിച്ചുവെന്ന കോൺഗ്രസ് ആരോപണത്തെ ആർ.ബി.ഐ തള്ളി. ആഗോളതലത്തിൽ ഏറ്റവും മികച്ച നിലവാരമുള്ള നോട്ടുകളാണ് ആർ.ബി.ഐ പുറത്തിറക്കുന്നത്. ഏറ്റവും നൂതനമായ യന്ത്രങ്ങളുപയോഗിച്ചാണ് നോട്ടുകൾ അച്ചടിക്കുന്നത്. അച്ചടിയുടെ ഓരോ ഘട്ടത്തിലും പര്യാപ്തരായ ആളുകളാണ് ഗുണനിലവാരം ഉറപ്പാക്കുന്നത്. നോട്ട് നിരോധനത്തിനുശേഷം 500, 2000 രൂപ നോട്ടുകൾ പല വലിപ്പത്തിൽ അച്ചടിച്ചതിലൂടെ ഇന്ത്യൻ കറസിയുടെ വിശ്വാസ്യത ഇല്ലാതായെന്നാരോപിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ഇതേത്തുടർന്നാണ് ആർ.ബി.ഐ പ്രസ്താവനയിലൂടെ ആരോപണം തള്ളിയത്. വിരളമായ അപാകം സംഭവിച്ചിട്ടുണ്ടെങ്കിൽ വിശദമായ പരിശോധന നടത്തി ആവശ്യമെങ്കിൽ നടപടി സ്വീകരിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.