കാർത്തിക്കെതിരായ ലുക്​ഒൗട്ട്​ നോട്ടീസിന്​ സ്​റ്റേ

ചെന്നൈ: സി.ബി.െഎ ഫയൽ ചെയ്ത അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രി പി. ചിദംബരത്തി​െൻറ മകൻ കാർത്തിക്കും മറ്റു നാലുപേർക്കുമെതിരെ ഇറക്കിയ ലുക് ഒൗട്ട് നോട്ടീസ് മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തു. പാസ്പോർട്ട് നിയമപ്രകാരം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച നോട്ടീസ് ജസ്റ്റിസ് എം. ദുരൈസ്വാമിയാണ് സ്റ്റേ ചെയ്തത്. നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായാണ് കാർത്തി കോടതിയെ സമീപിച്ചത്. കേന്ദ്രത്തിന് നോട്ടീസയച്ച കോടതി സെപ്റ്റംബർ നാലിന് മറുപടി നൽകാൻ ആവശ്യപ്പെട്ടു. കാർത്തിയുടെ ബിസിനസ് പങ്കാളികളായ സി.ബി.എൻ. റെഡ്ഡി, രവി വിശ്വനാഥൻ, മോഹൻ രാജേഷ്, എസ്. ഭാസ്കർ രാമൻ എന്നിവർക്കെതിരായ നോട്ടീസും സ്റ്റേ ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.