കോലത്തുവയലിലും കണ്ണാടിപ്പറമ്പിലും മാവേലി സ്​റ്റോർ; ഉദ്ഘാടനം നാളെ

കണ്ണൂർ: കല്യാശ്ശേരി പഞ്ചായത്തിലെ കോലത്തുവയൽ, നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളിൽ പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോറി​െൻറ ഉദ്ഘാടനം ആഗസ്റ്റ് 12ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. കോലത്തുവയലിലേത് രാവിലെ 11നും കണ്ണാടിപ്പറമ്പിലേത് ഉച്ചക്ക് 12നുമാണ് ഉദ്ഘാടനം ചെയ്യുക. എം.എൽ.എമാരായ ടി.വി. രാജേഷ്, കെ.എം. ഷാജി തുടങ്ങിയവർ ചടങ്ങുകളിൽ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡൻറുമാർ ആദ്യവിൽപന നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.