കയർ വിപണനമേള

കണ്ണൂർ: സംസ്ഥാന കയർ കോർപറേഷ​െൻറ ഓണം തുടങ്ങി. ടൗൺ സ്ക്വയറിൽ മേയർ ഇ.പി. ലത ഉദ്ഘാടനം ചെയ്തു. ആദ്യവിൽപന കോർപറേഷൻ കൗൺസിലർ ലിഷ ദീപക്കിൽനിന്ന് ജില്ല പ്ലാനിങ് ഓഫിസർ കെ. പ്രകാശൻ ഏറ്റുവാങ്ങി. കയർ േപ്രാജക്ട് ഓഫിസർ പി.വി. രവീന്ദ്രകുമാർ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ പയ്യന്നൂർ, തലശ്ശേരി, കൂത്തുപറമ്പ്, ഇരിട്ടി, പാനൂർ, മട്ടന്നൂർ, ശ്രീകണ്ഠപുരം കൂടാതെ പഴയങ്ങാടി പഞ്ചായത്ത് എന്നിവിടങ്ങളിൽ വിപണന സ്റ്റാൾ ഒരുക്കും. സംസ്ഥാനമൊട്ടാകെ 100ൽപരം വിപണനസ്റ്റാളുകളാണ് െസപ്റ്റംബർ മൂന്നുവരെ ഒരു മാസം പ്രവർത്തിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.