നിർത്തിയിട്ട ലോറിയിൽനിന്ന്​ മദ്യം കവർന്നു

വടകര: ദേശീയപാതയിലെ കോട്ടക്കടവിൽ നിർത്തിയിട്ട ലോറിയിൽനിന്ന് മദ്യം കവർന്നു. കണ്ണൂരിൽനിന്ന് ബിവറേജ് കോർപറേഷ‍​െൻറ തിരുവനന്തപുരം ഔട്ട്ലെറ്റിലേക്ക് കൊണ്ടുപോവുകയായിരുന്നു 25 കുപ്പി മദ്യമാണ് കവർന്നത്. ഞായറാഴ്ച രാത്രി ഒമ്പേതാടെയാണ് സംഭവം. കോട്ടക്കടവ് ജങ്ഷനിൽ ബൈക്ക് യാത്രക്കാരൻ റോഡിലെ കുഴിയിൽ വീണതുമായി ബന്ധപ്പെട്ട് പിറകെയെത്തിയ ലോറി ഒരു സംഘം ആളുകൾ തടഞ്ഞുവെക്കുകയായിരുന്നു. ലോറി തട്ടിയെന്നാരോപിച്ചായിരുന്നു തടഞ്ഞത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ ലോറിയിലെ ജീവനക്കാർ പോയ സമയത്താണ് മദ്യം മോഷണം പോയത്. ലോറി ഡ്രൈവർ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. വടകര പൊലീസിൽ പരാതി നൽകി. പ്രതികളെപ്പറ്റി സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.