മുലയൂട്ടൽ കോർണറുകൾ അനുവദിക്കണം

പെരിങ്ങത്തൂർ: പാനൂർ മുനിസിപ്പാലിറ്റിയിലെ തെരഞ്ഞെടുത്ത പൊതുകേന്ദ്രങ്ങളിൽ അമ്മമാർക്കായി മുലയൂട്ടൽ കോർണറുകൾ അനുവദിക്കണമെന്ന് മേക്കുന്ന് നടന്ന പെരിങ്ങളം സോണൽ ലോക മുലയൂട്ടൽ വാരാചരണ കാമ്പയിൻ ആവശ്യപ്പെട്ടു. പാനൂർ നഗരസഭാധ്യക്ഷ കെ.വി. റംല ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഇ.എ. നാസർ അധ്യക്ഷത വഹിച്ചു. പെരിങ്ങളം ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊളോറ, ജെ.പി.എച്ച്.എൻ ജയശ്രീ എന്നിവർ ക്ലാസെടുത്തു. എൻ.ആർ.എച്ച്.എം പി.ആർ.ഒ സീമ അമ്മമാർക്കായി ക്വിസ് മത്സരം നടത്തി. ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ ഷിംജ, പ്രജിന, മഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെ.എൻ. ഉമ സ്വാഗതവും പി.പി. സരസ്വതി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.