എൽ.ഡി.എഫ്​ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം ^ഇ.പി. ജയരാജന്‍

എൽ.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണം -ഇ.പി. ജയരാജന്‍ മട്ടന്നൂര്‍: മട്ടന്നൂരി​െൻറ സമഗ്ര വികസനത്തിന് എൽ.ഡി.എഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മട്ടന്നൂര്‍ നേടിയ എല്ലാ വികസനത്തി​െൻറയും അടിസ്ഥാനം ഇടതു പക്ഷമാണ്. എല്‍.ഡി.എഫ് ഭരണം വന്നില്ലായിരുന്നുവെങ്കില്‍ വിമാനത്താവളം ഉണ്ടാവില്ലായിരുന്നു. മട്ടന്നൂര്‍ നഗരസഭയെ പഞ്ചായത്താക്കി തരം താഴ്ത്തിയവരാണ് യു.ഡി.എഫ്. കണ്ണൂര്‍ വിമാനത്താവള പദ്ധതി ഇല്ലാതാക്കാനും യു.ഡി.എഫ് ശ്രമിച്ചു. ഈ നാടി​െൻറ വികസനത്തിനും ജനങ്ങളുടെ ഐക്യവും സാഹോദര്യവും ശക്തിപ്പെടുത്താനും ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്ത് വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. മട്ടന്നൂര്‍ ജനത യു.ഡി.എഫ് ഭരണം ആഗ്രഹിക്കുന്നു - സതീശന്‍ പാച്ചേനി മട്ടന്നൂര്‍: 20 വര്‍ഷമായി ഇടതുപക്ഷം ഭരിക്കുന്ന നഗരസഭ പഞ്ചായത്തിനെ പോലും നാണിപ്പിക്കുന്ന ഭരണസമിതിയായി പ്രവര്‍ത്തിക്കുന്നതാണ് കാണാന്‍ സാധിച്ചതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി പറഞ്ഞു. മട്ടന്നൂര്‍ ജനത യു.ഡി.എഫ് ഭരണം ആഗ്രഹിക്കുകയാണെന്നും അന്താരാഷ്ട്ര ഭൂപടത്തില്‍ ഇടം പിടിക്കുന്ന മട്ടന്നൂര്‍ ആവശ്യപ്പെടുന്നത് മുഴുവന്‍ പ്രദേശത്തിേൻറയും അടിസ്ഥാന വികസനമാണ്. മട്ടന്നൂരിന് മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രാഥമിക സൗകര്യത്തിനു പോലും മുന്‍ഗണന നല്‍കാതെ നഗരസഭ ഭരണാധികാരികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്തത്. ബസ്സ്റ്റാൻഡിൽ ഒരു കംഫര്‍ട്ട് സ്‌റ്റേഷന്‍ പോലും നേരാംവണ്ണം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവര്‍ ജനങ്ങളെ വഞ്ചിച്ചതില്‍ മാപ്പുപറയണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.