രണസ്​മരണകളിരമ്പുന്ന വിളക്കുംതറ മൈതാനി

കണ്ണൂർ: സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനങ്ങളുടെ സുപ്രധാനയോഗങ്ങൾക്ക് സാക്ഷ്യംവഹിച്ച ജില്ലയിലെ പ്രധാനകേന്ദ്രമായിരുന്നു കണ്ണൂർ വിളക്കുംതറ മൈതാനി. ഗാന്ധിജിയും നെഹ്റുവും കേളപ്പനും കൃഷ്ണപിള്ളയും എ.കെ.ജിയും സമരകാലഘട്ടത്തിൽ കണ്ണൂരിലെ പ്രവർത്തനങ്ങൾക്ക് ഉൗർജം പകർന്നു. 1919ൽ വ്യവസായിയായ സാമുവൽ ആറോണാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മണ്ണെണ്ണവിളക്കുകൾ സ്ഥാപിച്ചത്. ഇതിലൊന്ന് കണ്ണൂർ ഫോർട്ട് റോഡിലെ പ്രഭാത്ജങ്ഷന് സമീപത്തെ വിശാലമായ പ്രദേശത്തായിരുന്നു. രാത്രിയാത്രക്കാർക്ക് സൗകര്യമേകുംവിധത്തിൽ സ്ഥാപിച്ച വിളക്കുകാലുകൾക്ക് താഴെ ദേശീയപ്രസ്ഥാന പ്രവർത്തകർ ഒത്തുകൂടുന്നത് പതിവായി. പിന്നീട് പ്രഭാത് ജങ്ഷന് സമീപം ദേശീയ നേതാക്കൾ ഉൾെപ്പടെ പെങ്കടുക്കുന്ന യോഗങ്ങൾ േചരുന്ന പ്രധാനകേന്ദ്രമായതോടെയാണ് വിളക്കുംതറ മൈതാനി പ്രസിദ്ധമായത്. കോട്ടമൈതാനം അതിരുകള്‍കെട്ടി വേര്‍തിരിക്കാത്തകാലത്ത് ഈ വിളക്കുംതറക്ക് ചുറ്റുമായിരുന്നു ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സമ്മേളനങ്ങളെല്ലാം നടന്നത്. ജവഹർലാൽ നെഹ്റു ഉൾെപ്പടെയുള്ള പ്രമുഖനേതാക്കൾ സ്വതന്ത്ര്യസമരകാലഘട്ടത്തിലും സ്വാതന്ത്ര്യലബ്ധിക്ക് ശേഷവും വിളക്കുംതറ മൈതാനിയിലെത്തി ജനങ്ങളെ അഭിസംബോധനചെയ്തിരുന്നു. സ്വാതന്ത്ര്യസമരപോരാട്ടം നടക്കവെ ഭാരതീയൻ നടത്തിയ പ്രസംഗത്തിനിടെ അദ്ദേഹത്തെ ഇവിടെനിന്ന് അറസ്റ്റ്ചെയ്തതായും ചരിത്രരേഖകളിലുണ്ട്. പയ്യന്നൂരിൽ നടന്ന ഉപ്പുസത്യഗ്രഹ സമരവേദിയിലേക്കുള്ള ജാഥ ആരംഭിച്ചതും വിളക്കുംതറ മൈതാനിയിൽനിന്നായിരുന്നു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന വിദേശവസ്ത്രബഹിഷ്കരണം ഉൾെപ്പടെയുള്ള സമരമാർഗങ്ങളുടെ ഭാഗമായി വിളക്കുംതറ മൈതാനിയും വിവിധതരം സമരങ്ങൾക്ക് വേദിയായി. 1952ല്‍ വിളക്കുംതറ മൈതാനിയില്‍ എ.കെ.ജി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. കണ്ണൂരിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റെയും സംഘവും കമ്യൂണിസ്റ്റ്മര്‍ദനം അവസാനിപ്പിച്ചത് ആ പ്രസംഗത്തോടെയായിരുന്നുവെന്നും പറയപ്പെടുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസി​െൻറ പ്രധാനജാഥകളിൽ പലതും ആരംഭിച്ചതും വിളക്കുംതറ മൈതാനിയിൽനിന്നാണ്. നിലവിൽ കേൻറാൺമ​െൻറ് ഏരിയയിലാണ് മൈതാനത്തി​െൻറ ഭൂരിഭാഗം പ്രദേശവുമുള്ളത്. വിളക്കുംതറ മൈതാനിയുടെ രണസ്മരണകൾ പുതുതലമുറക്ക് പകർന്നുനൽകി പ്രഭാത് ജങ്ഷന് സമീപത്ത് റോഡരികിലായി 'വിളക്കുംതറ' ഇന്നുമുണ്ട്. എ.കെ. ആൻറണി രണ്ടാംതവണ മുഖ്യമന്ത്രിയായ വേളയിലാണ് ഇന്നത്തെനിലയിൽ വിളക്കുംതറ സംരക്ഷിച്ചുനിർത്താനുള്ള പ്രവർത്തനം നടത്തിയത്. വരുംതലമുറക്ക് സ്വാതന്ത്ര്യസമരപോരാട്ടങ്ങളെക്കുറിച്ച് കലർപ്പില്ലാത്ത വിവരങ്ങൾ കൈമാറുന്നതിനും നാടുണർന്ന നാളുകളെ കണ്ടെത്തുന്നതിനും വിളക്കുംതറ മൈതാനം ഉൾെപ്പടെയുള്ളവ സംരക്ഷിക്കേണ്ടത് നാടി​െൻറകൂടി ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.