ഹിരോഷിമ ദിനത്തിൽ സമാധാനത്തിനായി പ്രതിജ്ഞ ചെയ്ത് വളപട്ടണത്തെ കുട്ടികൾ

വളപട്ടണം: വളപട്ടണം ഗ്രാമപഞ്ചായത്ത് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിൽ സമാധാന സന്ദേശ സംഗമം സംഘടിപ്പിച്ചു. എഴുത്തുകാരനും സംഗീതജ്ഞനുമായ ഡോ. എ.എസ്. പ്രശാന്ത്കൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. തങ്ങൾ ഒരിക്കലും സമാധാനം നഷ്ടമാക്കുന്ന ഒരു യുദ്ധങ്ങളുടേയും ഭാഗമാവില്ല എന്ന് കുട്ടികൾ പ്രതിജ്ഞയെടുത്തു. ബാലവേദി ചെയർപേഴ്സൻ പി.വി. അഖില അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എൻ.പി. മനോരമ, പഠനക്കൂട്ടം കോഒാഡിനേറ്റർ വി.കെ. ലളിതാദേവി എന്നിവർ സംസാരിച്ചു. ലിഷ കെ. ബാലൻ സഡാക്കോ അനുസ്മരണം നടത്തി. തുടർന്ന് കുട്ടികൾ യുദ്ധവിരുദ്ധ പാട്ടുകളും കഥകളും അവതരിപ്പിച്ചു. ബാലവേദി കൺവീനർ വി.ടി. അഭിരാമി സ്വാഗതവും വൈസ് ചെയർപേഴ്സൻ പി.പി. നദ മറിയം നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.