മാതൃക ജലസംരക്ഷണ പദ്ധതികളുടെ ഉദ്​ഘാടനം ഇന്ന്​

കണ്ണൂർ: മൂല്യമറിയുക, ജലം കാത്തുവെക്കുക എന്ന പേരിൽ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജലസംരക്ഷണ കാമ്പയി​െൻറ ജില്ലതല പ്രഖ്യാപനവും മാതൃകാ പദ്ധതികളുടെ ഉദ്ഘാടനവും എഴുത്തുകാരൻ എം. മുകുന്ദൻ നിർവഹിക്കും. ചൊവ്വാഴ്ച രാവിലെ 9.30ന് ചട്ടുകപ്പാറയിൽ നടക്കുന്ന ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ്, ജില്ല കലക്ടർ മിർ മുഹമ്മദലി, ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം, ജില്ല പഞ്ചായത്ത്--ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിക്കും. വരുന്ന വേനലിൽ ജില്ലയിലെ വരൾച്ചയുടെ രൂക്ഷത കുറക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജലസംരക്ഷണ പ്രവർത്തനങ്ങളുടെ മാതൃകാപദ്ധതികൾക്കാണ് ചട്ടുകപ്പാറയിൽ തുടക്കം കുറിക്കുക. വരുംമാസങ്ങളിൽ ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിയിലേക്കിറക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നതാണ് മൂന്നുവർഷം നീളുന്ന കാമ്പയിനി​െൻറ ആദ്യഘട്ട പ്രവർത്തനങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.