മാടായി ബഡ്സ് സ്കൂൾ വികസനത്തിന് ഒരുകോടി

പഴയങ്ങാടി: മാടായി ഗ്രാമപഞ്ചായത്തിലെ ബഡ്സ് സ്കൂളിനെ മോഡൽ ചൈൽഡ്‌ റിഹാബിലിറ്റേഷൻ സ​െൻററാക്കി ഉയർത്താൻ ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. മാനസികവെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ ഉന്നമനത്തിനും പഠനനിലവാര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി ബഡ്സ് സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിൽ ഉയർത്തണമെന്നാവശ്യപ്പെട്ട് സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജക്ക് എം.എൽ.എ നിവേദനം നൽകിയതിനെ തുടർന്നാണ് ഭരണാനുമതി. എത്രയുംവേഗം പ്രവൃത്തി ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.