നടിയെ ആക്രമിച്ച കേസ്: പ്രതിയെ കോടതിയിൽ ഹാജരാക്കാത്തത് തെറ്റ് ^മനുഷ്യാവകാശ കൂട്ടായ്മ

നടിയെ ആക്രമിച്ച കേസ്: പ്രതിയെ കോടതിയിൽ ഹാജരാക്കാത്തത് തെറ്റ് -മനുഷ്യാവകാശ കൂട്ടായ്മ പയ്യന്നൂർ: നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത കേസിലെ പ്രതിയെ തുറന്നകോടതിയിൽ ഹാജരാക്കാതെ വിഡിയോ കോൺഫറൻസ് വഴി ഹാജരാക്കുന്ന നടപടി തെറ്റാണെന്ന് തടവുകാരുടെ അവകാശ പ്രവർത്തകരുടെ യോഗം ചൂണ്ടിക്കാട്ടി. പ്രത്യേക കേസിലെ ഈ നീക്കം അവിഹിതമായ താര താൽപര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ്. വിഡിയോ കോൺഫറൻസിങ് സമ്പ്രദായം കസ്റ്റഡി തടവുകാരുടെ അവകാശങ്ങൾക്കും സുരക്ഷക്കും ജനാധിപത്യമൂല്യങ്ങൾക്കും എതിരാണെന്ന് യോഗം വിലയിരുത്തി. പ്രതിക്കു പകരം പ്രതിബിംബം കോടതിയിൽ ഹാജരാക്കപ്പെടുന്നത് ജനാധിപത്യവാദികൾക്ക് അംഗീകരിക്കാനാവില്ല. തുറന്നകോടതിയിൽ മജിസ്ട്രേറ്റുമായി സ്വതന്ത്രമായ ആശയവിനിമയം നടത്താനുള്ള അവസരമാണ് ഇതിലൂടെ നിഷേധിക്കപ്പെടുന്നത്. അധികൃതർക്കെതിരെ പരാതി പറയാനുള്ള അവകാശവും ഇല്ലാതാക്കുന്നു. ഇതിനു പുറേമ കോടതിയിൽ അഭിഭാഷകനോട് സ്വതന്ത്രമായി ബന്ധപ്പെടാനും ആശയവിനിമയം നടത്താനും ബന്ധുക്കളെയും മറ്റും കാണാനും അവസരമില്ലാതാകുന്നുവെന്നും യോഗം വിലയിരുത്തി. യോഗത്തിൽ ജോർജ് അധ്യക്ഷത വഹിച്ചു. കെ. രാജ്മോഹൻ, പി. ഗിരീഷ്, എം.വി. വിദ്യാധരൻ, സി.പി. പ്രസീൻ, വി.വി.സി. ജോയ്, പി.യു. മീര, അനീഷ് പ്രഭാകർ, എം. അജിത്, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.