ജ്യോതിശാസ്ത്ര കലണ്ടറുമായി കല്യാശ്ശേരി മണ്ഡലം

പഴയങ്ങാടി: കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജ്യോതിശാസ്ത്ര പരിപാടിയായ സെലസ്റ്റിയ-2017 വിവിധ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച ബഹുവർണ കലണ്ടർ തയാറാക്കി. ചാന്ദ്രദിനമായ ജൂലൈ 21 മുതൽ ദേശീയ ശാസ്ത്ര ദിനമായ ഫെബ്രുവരി 28വരെ വിദ്യാലയങ്ങളിലും വീടുകളിലും ചെയ്യാവുന്ന സമഗ്രമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചതാണ് കലണ്ടർ. ഇത് മണ്ഡലത്തിലെ എല്ലാ വിദ്യാലയങ്ങളിലും ക്ലാസ് മുറികളിൽ ലഭ്യമാക്കും. ശാസ്ത്രീയ മനോഭാവം വളർത്താനും ബഹിരാകാശ സംബന്ധമായ വിവരങ്ങൾ അറിയാനും കലണ്ടർ സഹായകരമാകും. വാനനിരീക്ഷണ ക്യാമ്പും സെലസ്റ്റിയ ഫെസ്റ്റും വിവിധ ദിവസങ്ങളിൽ വിദ്യാലയങ്ങളിൽ നടക്കും. ടി.വി. രാജേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ വെള്ളൂർ ഗംഗാധരൻ, സയൻസ് ക്ലബ് സെക്രട്ടറി പി.വി. പ്രസാദ്, സാമൂഹിക ശാസ്ത്ര ക്ലബ് സെക്രട്ടറി കെ.വി. രാഘവൻ, ബി.ആർ.സി െട്രയിനർ ഇ.വി. സന്തോഷ് കുമാർ, ജി.ബി.എച്ച്.എസ്.എസ് അധ്യാപകൻ സുരേന്ദ്രൻ അടുത്തില എന്നിവർ ചേർന്നാണ് കലണ്ടർ തയാറാക്കിയത്. ശനിയാഴ്ച ഉച്ച 1.30ന് മാടായി ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എം.എൽ.എ കലണ്ടർ പ്രകാശനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.