ക്യാമ്പ് ഇന്ന്

പയ്യന്നൂർ: ജീവനി പദ്ധതിയുടെ ഭാഗമായി പയ്യന്നൂർ ഗവ. ആയുർവേദ ആശുപത്രിയിൽ ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ പ്രമേഹരോഗ നിർണയ ക്യാമ്പ് നടക്കും. വാർഷിക ജനറൽ ബോഡി പയ്യന്നൂർ: പയ്യന്നൂർ താലൂക്ക് പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും പയ്യന്നൂരിൽ ആർ.ടി.ഒ ഓഫിസ് അനുവദിക്കണമെന്നും യുനീക്ക് വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സി.ടി. മോഹനൻ അധ്യക്ഷത വഹിച്ചു. കെ.വി. പത്മനാഭൻ, ആർ.സി. ഗോപിനാഥൻ, ടി.വി. രാജീവൻ, എം. വിജയകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി.ടി. മോഹനൻ (പ്രസി.), കെ.വി. പ്രശാന്തൻ (വൈ. പ്രസി.), കെ.വി. പത്മനാഭൻ (സെക്ര.), എം. വിജയകുമാർ (ജോ. സെക്ര.), ആർ.സി. ഗോപിനാഥൻ (ട്രഷ.). ആരോഗ്യ ബോധവത്കരണ ക്ലാസ് പയ്യന്നൂർ: മാത്തിൽ അഴീക്കോടൻ സ്മാരക കലാകായിക വേദിയുടെ നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.എം. ബാലകേശവൻ ഉദ്ഘാടനം ചെയ്തു. ടി.പി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ. മനോഹര ബാബു, കുന്നുമ്മൽ രാജൻ, കെ. കുഞ്ഞികൃഷ്ണൻ, എം. ചന്ദ്രൻ, എം.വി. അഖിൽ, ടി. വൈശാഖ് എന്നിവർ സംസാരിച്ചു. കെ.വി. പവിത്രൻ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.