യുവജന നൈപുണ്യ ദിനാഘോഷം

കണ്ണൂർ: കുടുംബശ്രീ വഴി നടത്തപ്പെടുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദീൻ ദയാൽ ഉപാധ്യായ ഗ്രാമീൺ കൗശല്യ യോജനയുടെ വിവിധ പരിശീലനാർഥികളെ പങ്കെടുപ്പിച്ച് നൈപുണ്യ ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ കെ. ഹഫ്സത്ത് അധ്യക്ഷത വഹിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയ പിണറായി ഗ്രാമപഞ്ചായത്തിനെയും കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരിശീലിപ്പിച്ച് തൊഴിൽ ഉറപ്പുവരുത്തിയ സ​െൻറം വർക്ക് സ്കിൽ ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡിെനയും ആദരിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോ-ഓഡിനേറ്റർ ഡോ. എം. സുർജിത്ത്, അസി. ജില്ല മിഷൻ കോഒാഡിനേറ്റർ പി.കെ. ബിന്ദു, പിണറായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമേശൻ, മെംബർ സെക്രട്ടറി പ്രദീപ് കുമാർ, അനീഷ് തോമസ് എന്നിവർ സംസാരിച്ചു. വിദ്യാർഥികളുടെ റാലി, ഫ്ലാഷ് മോബ്, മറ്റ് കലാപരിപാടികൾ എന്നിവ നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.