നിർദിഷ്​ട എണ്ണ സംഭരണ ശാല: സംരക്ഷണ സമിതി വിശദീകരണ യോഗം നാളെ

പയ്യന്നൂർ: പയ്യന്നൂർ പുഞ്ചക്കാട് റെയിൽവേ ഗേറ്റ് മുതൽ കുഞ്ഞിമംഗലം ചങ്കൂരിച്ചാൽ പാലംവരെ റെയിലിനോട് ചേർന്ന് 130 ഏക്കർ നെൽവയലും തണ്ണീർത്തടവും നികത്തി വൻകിട എണ്ണ സംഭരണശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ നെൽവയൽ - തണ്ണീർത്തട സംരക്ഷണസമിതി ആഗസ്റ്റ് ആറിന് നിർദിഷ്ട പദ്ധതിപ്രദേശമായ പുഞ്ചക്കാട്ട് വിശദീകരണ യോഗം നടത്തും. ഉച്ച മൂന്നിന് പുഞ്ചക്കാട് വൈ.എം.ആർ.സിക്ക് സമീപമാണ് യോഗം. പരിസ്ഥിതി പ്രവർത്തകനും നെൽവയൽ - തണ്ണീർത്തട സംരക്ഷണ സമിതി ചെയർമാനുമായ ടി.പി. പത്്മനാഭൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. ആഗസ്റ്റ് 20ന് പയ്യന്നൂരിൽ നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷ‍​െൻറ മുന്നോടിയായാണ് യോഗം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.