നിയന്ത്രണംവിട്ട ഓട്ടോ ടിപ്പർ ലോറിയിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

വളപട്ടണം: കുറുകെ ചാടിയ നായെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ഓട്ടോ നിയന്ത്രണംവിട്ട് നിർത്തിയിട്ട ടിപ്പർ ലോറിയിലിടിച്ച് ഓട്ടോയാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോ യാത്രക്കാരനായ കല്യാശ്ശേരി കോലത്തുവയലിലെ കെ. ശശിധരൻ (52), ഡ്രൈവർ വേളാപുരത്തെ മാതോടൻ രമേശൻ (52) എന്നിവരെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ അഞ്ചിന് കണ്ണൂർ ഐ.ടി.എയിലെ അധ്യാപകനായ ശശിധരൻ തിരൂരിൽ നടക്കുന്ന പരീക്ഷാ ഡ്യൂട്ടിക്കായി കണ്ണൂർ റെയിൽേവ സ്റ്റേഷനിലേക്ക് ഓട്ടോ പിടിച്ച് പോകുന്നതിനിടയിൽ ദേശീയപാതയിൽ വളപട്ടണം പഴയ ടോൾ ബൂത്തിനടുത്തുെവച്ചായിരുന്നു അപകടം. അപകടത്തിൽ ഓട്ടോ ഭാഗികമായി തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.