കേളകം: ആറളം ഫാമിൽ കാട്ടാനയെ പ്രതിരോധിക്കാൻ ആനമതിലിനുമുകളിൽ വൃത്താകൃതിയിൽ കൂറ്റൻ കമ്പിവേലി നിർമിക്കും. ഇന്ത്യ-പാക്ക് അതിർത്തിയിലുള്ള വേലിയുടെ മാതൃകയിലാണ് ഇത് സ്ഥാപിക്കുക. ആറളം ഫാം ആദിവാസി പുനരധിവാസമേഖലയിലെ കാട്ടാനപ്രശ്നത്തിന് പരിഹാരംകാണാൻ ജില്ല കലക്ടർ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും ആദിവാസി സംഘടനകളുടെയും യോഗത്തിലാണ് തീരുമാനം. ഇതിന് ഒരുകോടി രൂപ ഉടൻ അനുവദിക്കും. അക്രമകാരിയായ ചുള്ളിക്കൊമ്പനെ 10 ദിവസത്തിനുള്ളിൽ മയക്കുവെടിവെച്ച് പിടിക്കാനും മറ്റുള്ളവയെ ഉൾവനത്തിലേക്ക് തുരത്താനും ജില്ല കലക്ടർ വനംവകുപ്പിന് നിർേദശം നൽകി. 10 കിലോമീറ്ററോളം വരുന്ന വനാതിർത്തിയിൽ വേലി സ്ഥാപിക്കുന്നതിന് ഉടൻ എസ്റ്റിമേറ്റ് സമർപ്പിക്കാൻ വനംവകുപ്പിനോട് നിർേദശിച്ചു. പതിച്ചുനൽകിയ ആദിവാസിഭൂമിയിൽ ആൾത്താമസമില്ലാത്തതിനാൽ കാടുമൂടിക്കിടക്കുന്നത് പ്രശ്നം സൃഷ്ടിക്കുന്നതായി യോഗത്തിൽ പെങ്കടുത്തവർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കാൻ കൈതച്ചക്ക ഇടവിളയായി കൃഷിചെയ്ത് റബറും കശുമാവും നട്ടുവളർത്താമെന്ന് ജില്ല ഭരണകൂടം നിർേദശിെച്ചങ്കിലും ആദിവാസി സംഘടനകൾ എതിർത്തു. ഇൗ വിഷയത്തിൽ ഉൗരുകൂട്ടങ്ങളുടെ അഭിപ്രായംതേടാൻ തീരുമാനിച്ചു. കാടുമൂടിയ പ്രദേശത്ത് കൃഷിനടത്തുന്നതിലൂടെ ആദിവാസികൾക്ക് വർഷത്തിൽ 300 ദിവസമെങ്കിലും തൊഴിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തെ അറിയിച്ചു. എന്നാൽ, പുനരധിവാസമേഖലയിൽ കൈതച്ചക്ക കൃഷിക്ക് അനുമതിനൽകുന്നത് നേരത്തെ നിൽപുസമരത്തിലൂടെ ആദിവാസികൾ സർക്കാറുമായി ഉണ്ടാക്കിയ ധാരണക്ക് വിരുദ്ധമാണെന്ന് ആദിവാസിസംഘടനകൾ പറഞ്ഞു. ഇേതത്തുടർന്നാണ് ഉൗരുകൂട്ടങ്ങളുടെ അഭിപ്രായം ആരായാൻ കലക്ടർ മിർ മുഹമ്മദലി നിർേദശിച്ചത്. ഒരാഴ്ചക്കകം ഉൗരുകൂട്ടം വിളിച്ചുകൂട്ടാൻ ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജറെയും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനേയും ചുമതലപ്പെടുത്തി. ഈ മാസം അവസാനം വീണ്ടും യോഗംചേരാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.