ജലം സുലഭമാക്കാൻ നാടൊരുങ്ങുന്നു

കണ്ണൂർ: ജില്ലയില്‍ വരള്‍ച്ചക്ക് പരിഹാരമാകാന്‍ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ജലം സുലഭം പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ േമയ് ആദ്യവാരം തുടങ്ങും. ജില്ല നേരിടാന്‍ പോകുന്ന ജലദൗര്‍ലഭ്യത്തിന് തടയിടാന്‍ ബഹുജന കൂട്ടായ്മയോടെ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാണ് ജില്ല പഞ്ചായത്ത് തയാറെടുക്കുന്നത്. ജില്ലയിലെ മുഴുവന്‍ വീടുകളിലും മഴക്കുഴി, കിണര്‍ റീചാര്‍ജിങ് സംവിധാനം തുടങ്ങി ജലസംരക്ഷണ പദ്ധതികള്‍ ആവിഷ്‌കരിക്കുകയാണ് പ്രധാനലക്ഷ്യം. ഭൂഗര്‍ഭ ജലവകുപ്പ്, കൃഷിവകുപ്പ്, ദാരിദ്ര്യ ലഘൂകരണ മിഷൻ, കുടുംബശ്രീ, മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുക. കുടുംബശ്രീ തൊഴിലുറപ്പ് പദ്ധതി അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി വീടുകള്‍തോറും പ്രാവര്‍ത്തികമാക്കുക. േമയ് ആദ്യം ആരംഭിച്ച് 25 നുള്ളില്‍ മഴക്കുഴി, -കിണര്‍ റീചാര്‍ജിങ് പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിന് മുന്നോടിയായി ഏപ്രില്‍ 18ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറന്‍സ് ഹാളില്‍ നടക്കുന്ന കിണര്‍ റീചാർജിങ് സംബന്ധിച്ച് െഡമോണ്‍സ്‌ട്രേഷന്‍ ഉള്‍പ്പെടുത്തിയുള്ള ശില്‍പശാലയില്‍ വിദഗ്ധര്‍ പരിശീലനം നല്‍കും. ജലസംരക്ഷണ കാമ്പയിനൊപ്പം പൊതുവിദ്യാഭ്യാസ സംരക്ഷണ കാമ്പയിനും ജില്ലയിലെ വിദ്യാലയങ്ങളില്‍ സമഗ്ര വിദ്യാഭ്യാസപദ്ധതികള്‍ ആവിഷ്‌കരിച്ച് മികവിെൻറ കേന്ദ്രങ്ങളാക്കുന്നത് സംബന്ധിച്ച് കാമ്പയിനും സംഘടിപ്പിക്കാനും യോഗത്തില്‍ തീരുമാനമെടുത്തു. പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ്പ്രസിഡൻറ് പി.പി. ദിവ്യ, സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ കെ.പി. ജയബാലൻ, വി.കെ. സുരേഷ് ബാബു, ടി.ടി. റംല, കെ. ശോഭ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ് വി.കെ. രാജൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.