യു.കെ. സലീം വധം: വിചാരണ ഹൈക്കോടതി സ്​റ്റേ ചെയ്തു

തലശ്ശേരി: സി.പി.എം പ്രവര്‍ത്തകനായ ന്യൂ മാഹി പരിമഠം കിടാരന്‍കുന്നിലെ സാബിറ മന്‍സിലില്‍ യു.കെ. സലീമിനെ (30) കൊലപ്പെടുത്തിയ കേസിെൻറ വിചാരണ ഹൈകോടതി സ്റ്റേചെയ്തു. അഡീഷനല്‍ ജില്ല സെഷന്‍സ് കോടതിയില്‍ ആരംഭിക്കേണ്ട വിചാരണയാണ് ജസ്റ്റിസ് സുനില്‍ പി. തോമസ് സ്റ്റേചെയ്തത്. കേസ് സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് സലീമിെൻറ പിതാവ് യൂസുഫ് നല്‍കിയ ഹരജിയിലാണ് വിചാരണ സ്റ്റേചെയ്തത്. കേസില്‍ സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി വിശദീകരണം തേടുകയുംചെയ്തു. നേരേത്ത കേസ്ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. എൻ.ഡി.എഫ് പ്രവര്‍ത്തകരായ എട്ട് പേരാണ് കേസിലെ പ്രതികൾ. 2008 ജൂലൈ 23ന് രാത്രി 8.30നാണ് ഹുസന്‍മൊട്ട ബസ് ഷെല്‍ട്ടറിനു സമീപം സലീം കൊല്ലപ്പെട്ടത്. പോസ്റ്റര്‍ പതിക്കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് എൻ.ഡി.എഫ് പ്രവര്‍ത്തകര്‍ സലീമിനെ കുത്തിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. എൻ.ഡി.എഫ് പ്രവര്‍ത്തകരായ സി.കെ. ലത്തീഫ്, കെ.വി. ലത്തീഫ്, പി.പി. അബ്ദുല്ല, സക്കീര്‍ ഹുസൈൻ, മുഹമ്മദ് ഇശാം, പി. നാസർ, ഷാബില്‍ എന്നിവരാണ് പ്രതികൾ. എട്ടാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് ജുവൈനല്‍ കോടതിയുടെ പരിഗണനയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.