മേ​ൽ​പാ​ലത്തി​െൻറ കാര്യത്തിൽ തീ​രു​മാ​ന​മില്ല; പാ​പ്പി​നി​ശ്ശേ​രി ഗേ​റ്റ് ഇ​ന്നു​മു​ത​ൽ അ​ട​ച്ചി​ടു​ം

പാപ്പിനിശ്ശേരി: റെയിൽവേ ഗേറ്റിന് സമീപത്ത് പാളത്തിനടിയിലൂടെ നിർമിക്കുന്ന അടിപ്പാത പ്രവൃത്തിക്കായി ഇന്നു മുതൽ റെയിൽവേ ഗേറ്റ് അടച്ചിടുമെന്ന് െറയിൽേവ അധികൃതരുടെ പേരിൽ അറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അടിപ്പാതനിർമാണത്തിന് ഗേറ്റ് അടച്ചിടേണ്ടത് അനിവാര്യമാെണങ്കിലും മേൽപാലം പ്രവൃത്തി എന്ന് മുഴുമിപ്പിച്ച് ഗതാഗതയോഗ്യമാക്കുമെന്ന കാര്യത്തിൽ തീരുമാനമാകാത്തത് ജനങ്ങളിൽ ഉത്കണ്ഠ വളർത്തി. ഇതുസംബന്ധിച്ച് പഞ്ചായത്ത് ഒാഫിസിൽ ചേർന്ന യോഗം പാലം ചെറുവാഹനങ്ങൾക്ക് താൽക്കാലികമായി തുറന്നുകിട്ടണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടറെ കാണാൻ തീരുമാനിച്ചിരുന്നു. പാലത്തിലൂടെയുള്ള ഗതാഗതത്തിെൻറ സാേങ്കതികപ്രശ്നം കെ.എസ്.ടി.പി അധികൃതർ ചൂണ്ടിക്കാണിച്ചതിനാലാണ് ജില്ല കലക്ടറെ കാണാതിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. അതേസമയം, പ്രദേശവാസികളും കെ.എസ്.ടി.പി അധികൃതരും തന്നെ വന്ന് കണ്ടിരുന്നുവെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി ‘മാധ്യമ’ത്തോട് പറഞ്ഞു. പാലംപണി രണ്ടാഴ്ചക്കകം പൂർത്തീകരിക്കാൻ കെ.എസ്.ടി.പി അധികൃതേരാട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സാേങ്കതികമായ ചില തടസ്സങ്ങളുണ്ടെന്നും പരമാവധി നേരത്തെ പൂർത്തീകരിക്കാമെന്ന് ഉറപ്പുനൽകിയിട്ടുെണ്ടന്നും കലക്ടർ പറഞ്ഞു. അടിപ്പാതനിർമാണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.