ഹർത്താൽ പൂർണം

നെടുങ്കണ്ടം: മേഖലയിൽ ഹർത്താൽ സമാധാന പൂർണമായിരുന്നു. കരുതലായി നെടുങ്കണ്ടത്ത് അറസ്റ്റ് ചെയ്ത 10 പേരെയും ഉടുമ്പൻചോലയിൽ അറസ്റ്റ് ചെയ്ത നാലുപേരെയും ഹർത്താൽ അവസാനിച്ചശേഷം വിട്ടയച്ചു. റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിന് 25 പേർക്കെതിരെ കേസെടുത്തു. വ്യാപാര സ്ഥാപനങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ഓഫിസുകളുടെ പ്രവർത്തനവും ഭാഗികമായിരുന്നു. ഓട്ടോകളും ഇരുചക്രവാഹനങ്ങളും ചില സ്വകാര്യവാഹനങ്ങളും ഓടി. വാഹനങ്ങൾ വഴിയിൽ ഹർത്താലനുകൂലികൾ തടയുന്നുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.