എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട്​ പ്രതികൾ പിടിയിൽ

കട്ടപ്പന: എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ബൈക്കിന് ഇടിച്ചുവീഴ്ത്തി രക്ഷപ്പെടുകയും ചെയ്ത കേസിൽ രണ്ടുപേരെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. കടശ്ശിക്കടവ് പവിത്രഭവനിൽ ആരോഗ്യരാജ് എന്ന രാമസ്വാമി, കടശ്ശിക്കടവ് കുമാരഭവനിൽ സെന്തിൽകുമാർ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 16ന് രാത്രി ഒമ്പതിന് പുറ്റടിയിൽ റെയ്ഡിനെത്തിയ എക്സൈസ് സംഘത്തിനുനേരെയാണ് പ്രതികളുടെ ആക്രമണം ഉണ്ടായത്. ആക്രമിച്ചശേഷം ഒളിവിൽ പോയ പ്രതികളെ കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ്മോഹന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ തേനിയിൽനിന്ന് പൊലീസ് പിടികൂടുകയായിരുന്നു. വണ്ടൻമേട് എസ്.ഐമാരായ ബിജു ജോസഫ്, പി.എസ്. നൗഷാദ്, സിവിൽ പൊലീസ് ഓഫിസർമാരായ കെ.ടി. സന്തോഷ് കുമാർ, ഡിവൈ.എസ്.പിയുടെ പ്രേത്യക സ്ക്വാഡ് അംഗം സുബൈർ എന്നിവരാണ് പ്രതികളെ േതനിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.