ജനകീയ കൂട്ടായ്മ വീടി​െൻറ താക്കോൽദാനം

ജനകീയ കൂട്ടായ്മ വീടിൻെറ താക്കോൽദാനം ചെറുതോണി: ജനകീയ കമ്മിറ്റി നേതൃത്വത്തിൽ പണി പൂർത്തീകരിച്ച രണ്ടാമത്തെ വ ീടിൻെറ താക്കോൽദാനം മണിയാറൻകുടിയിൽ ചിറക്കത്താഴത്ത് നബീസ അസീസിന് താക്കോൽ കൈമാറി ജുമാമസ്ജിദ് ഇമാം സുഫൈൽ ഫാളിലി നിർവഹിച്ചു. വാർഡ് അംഗം ടോമി ജോർജ് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് റിൻസി സിബി ഉദ്ഘാടനം ചെയ്തു. സൻെറ് മേരീസ് ചർച്ച് വികാരി ജിൻസ് കാരയ്ക്കാട്ടിൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ് വട്ടപ്പാറ, പി.കെ. വിജയൻ, പി.ഡി. ജോസഫ്, റോയി കൊച്ചുപുര, സി.എം. അസീസ്, നിർമാണ കമ്മിറ്റി അംഗങ്ങളായ കെ.കെ. വിജയൻ, സിജി ചാക്കോ, പി.ജെ. തോമസ്, മുജീബ് റഹ്മാൻ, സി.കെ. ജോയി, സിബി തകരപ്പിള്ളിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.