കെ.എ.എസ് സെമിനാർ

നെടുങ്കണ്ടം: സൻെറർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) യൂനിറ്റ് നേതൃത്വത്തിൽ ബുധനാഴ്ച നെടുങ്കണ്ടത്ത്് . രാവ ിലെ പത്തു മുതൽ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ഗ്രാമവികസന വകുപ്പ് ആലപ്പുഴ അസി. െഡവലപ്മൻെറ് കമീഷണർ ഷറഫ് പി. ഹംസ സെമിനാർ നയിക്കും. ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യൻ സെമിനാർ ഉദ്ഘാടനം ചെയ്യും. രജിസ്േട്രഷന്: 9961733403, 9656107285. ഇടുക്കി ബ്ലോക്കുതല കേരളോത്സവം ചെറുതോണി: ഇടുക്കി ബ്ലോക്കുതല കേരളോത്സവം 23, 24, 30 തീയതികളിലായി നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. 23ന് രാവിലെ 9.30ന് ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം െചയ്യും. സമാപന സമ്മേളനം 30ന് വൈകീട്ട് നാലിന് വാഴത്തോപ്പ് ഗിരിജ്യോതി സി.എം.ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും. കാമാക്ഷി, വാത്തിക്കുടി, മരിയാപുരം, വാഴത്തോപ്പ്, കഞ്ഞിക്കുഴി, അറക്കുളം എന്നീ ഗ്രാമപഞ്ചായത്തുകളിൽനിന്ന് നിർദിഷ്ട മത്സരങ്ങൾക്ക് ഓൺലൈൻ രജിസ്േട്രഷൻ നടത്തിയിട്ടുള്ളവർക്ക് മാത്രമേ ബ്ലോക്കുതല മത്സരങ്ങളിൽ പങ്കെടുക്കാൻ അർഹത ഉണ്ടായിരിക്കുകയുള്ളൂവെന്ന് സെക്രട്ടറി അറിയിച്ചു. അധ്യാപക ഒഴിവ് മറയൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ കോമേഴ്സ് (സീനിയർ), മാത്തമാറ്റിക്സ് (സീനിയർ), കെമിസ്ട്രി (സീനിയർ) അധ്യാപക ഒഴിവിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം. ഉദ്യോഗാർഥികൾ ബുധനാഴ്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫിസിൽ ഹാജരാകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.