തേനിയിൽ ഈസ്​റ്റേൺ കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്​ടം

കുമളി: തമിഴ്നാട് തേനി കോടാങ്കിപ്പെട്ടിയിൽ ബോഡി നായ്ക്കന്നൂർ റോഡരികിലെ ഈസ്റ്റേൺ കറിമസാല കമ്പനിയിൽ വൻതീപിടിത്തം. തിങ്കളാഴ്ച രാവിലെ 7.30ഓടെ ഉണ്ടായ തീ പിന്നീട് വലിയ തോതിൽ ആളിപ്പടരുകയായിരുന്നു. കോടികളുടെ നാശനഷ്ടങ്ങളുണ്ടായതായി കമ്പനി അധികൃതർ പറഞ്ഞു. കേരളത്തിലെ പ്രമുഖ കറിമസാല നിർമാണ-വിപണന കമ്പനിയായ ഈസ്റ്റേൺ കറി പൗഡർ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. ഫാക്ടറിയിലെ മുഴുവൻ യന്ത്രസാമഗ്രികളും കത്തിനശിച്ചു. ഒപ്പം ഗോഡൗണുകളിൽ സൂക്ഷിച്ച ഏലക്ക, വത്തൽമുളക്, മല്ലി, കുരുമുളക്, ഗ്രാമ്പൂ, ജാതിക്ക ഉൾെപ്പടെ സാധനങ്ങളും നശിച്ചു. കമ്പനിയുടെ എ.സി മുറിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് വിവരം. തേനി, ദിണ്ഡിഗൽ, മധുര ജില്ലകളിൽനിന്നായി 15ലധികം ഫയർഫോഴ്സ് യൂനിറ്റുകൾ വൈകീട്ട് വരെയും ശ്രമിച്ചിട്ടും തീപൂർണമായി അണക്കാനായിട്ടില്ല. മുളക് ഉൾെപ്പടെ സാധനങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ പുക തീയണക്കൽ ജോലികൾക്ക് തടസ്സമായി. സംഭവമറിഞ്ഞ് തേനി കലക്ടർ പല്ലവി പൽദേവ്, പൊലീസ് മേധാവി ഭാസ്കർ, സബ്കലക്ടർമാരായ ബാലചന്ദ്രർ, നിറൈ മതി, ആർ.ഡി.ഒ ജയപ്രദ എന്നിവർ സ്ഥലത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.