എന്‍.എസ്‌.എസ്‌ വളൻറി​േയഴ്‌സ്‌ സമാഹരിച്ചത്‌ ഒരു പിക്അപ് നിറയെ വിഭവങ്ങള്‍

തൊടുപുഴ: ജി.വി.എച്ച്‌.എസ്‌.എസിലെ എൻ.എസ്‌.എസ് വളൻറിേയഴ്‌സ്‌ ഒരു ദിവസംകൊണ്ട്‌ സമാഹരിച്ചത്‌ ഒരു പിക്അപ് നിറയെ ദുരിതാശ്വാസ വിഭവങ്ങള്‍. മൂലമറ്റം, വെള്ളിയാമറ്റം, വണ്ണപ്പുറം, കുമളി, തട്ടക്കുഴ, സേനാപതി, അടിമാലി എന്നിവിടങ്ങളിലെ വി.എച്ച്.എസ്.ഇ എന്‍.എസ്‌.എസ് യൂനിറ്റുകൾ ചേര്‍ന്ന്‌ നിരവധി സാധനങ്ങളാണ്‌ സമാഹരിച്ചത്‌. ജില്ല വി.എച്ച്.എസ്.ഇ എന്‍.എസ്.എസ് കോഓഡിനേറ്റര്‍ ജയ്‌മോന്‍, പൂര്‍വവിദ്യാർഥി സംഘടന പ്രസിഡൻറ് സെയ്തു മുഹമ്മദ്‌, എന്‍.എസ്‌.എസ്‌ റിലീഫ്‌ കോഓഡിനേറ്റര്‍ ഐഷ, തട്ടക്കുഴ എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ സജീവ്‌ എന്നിവര്‍ ചേര്‍ന്ന്‌ വിഭവങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബുവിൻെറ സാന്നിധ്യത്തില്‍ തൊടുപുഴ തഹസില്‍ദാര്‍ക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.