തൊടുപുഴ: ജില്ലയില്‍ വിവിധയിടങ്ങളിലായി എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 116 കുടുംബങ്ങളിലെ 368 പേരെ മാറ്റിപാര് പ്പിച്ചിട്ടുണ്ടെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അറിയിച്ചു. അടിമാലിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മച്ചിപ്ലാവ് അസീസ് പള്ളിയില്‍ തുടങ്ങിയ ക്യാമ്പിലേക്ക് ആറ് കുടുംബത്തില്‍നിന്ന് 35 പേരെ മാറ്റി. ചാറ്റുപാറ, മന്നാങ്കാല പ്രദേശത്ത് വീടുകളില്‍ വെള്ളം കയറിയവരെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കൂടുതല്‍ വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ അവരോട് മാറിത്താമസിക്കാന്‍ നിര്‍ദേശം നല്‍കിയതായും പഞ്ചായത്ത് പ്രസിഡൻറ് ദീപ രാജീവ് അറിയിച്ചു. മൂന്നാറില്‍ നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ട നിലയിലാണ്. ദേവികുളം താലൂക്കില്‍ ദേവികുളം വി.എച്ച്.എസ്.സിയിലും പഴയ മൂന്നാറിലും ഇടുക്കി താലൂക്കില്‍ കട്ടപ്പന ടൗണ്‍ ഹാളിലും വണ്ടിപ്പെരിയാറിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ വിനോദസഞ്ചാരത്തിന് ആഗസ്റ്റ് 15 വരെ കലക്ടര്‍ നിരോധനമേര്‍പ്പെടുത്തി. പെരിയാർ കരകവിഞ്ഞതിനെ തുടർന്ന് ഉപ്പുതറയിൽ 30 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് പെരിയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ചപ്പാത്ത്, ഉപ്പുതറ മേഖലയിലെ 30ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.