മൂന്നാർ: നടപ്പാതയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തെ വ്യാപാരികള്‍ തടഞ്ഞു. മൂന്നാര്‍ മെയിന്‍ ബസാറിലെ നടപ്പാത കൈയേറി വിൽപന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിരുന്ന സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് വ്യാപാരികള്‍ തടഞ്ഞത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാലുതവണ ഒഴിപ്പിച്ച സ്ഥലത്ത് വീണ്ടും വ്യാപാരികള്‍ വിൽപന വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചതോടെയാണ് റവന്യൂ സംഘമെത്തിയത്. തങ്ങള്‍ക്ക് കച്ചവടത്തിനായി ലഭിച്ച സ്ഥലമാണിതെന്നും അതിനാല്‍ ഏതുതരത്തിലും തങ്ങള്‍ക്ക് വിനിയോഗിക്കാനാവുമെന്നാണ് വ്യാപാരികളുടെ വാദം. ഭൂസംരക്ഷണ സേനയുടെ സഹായത്തോടെയായിരുന്നു ഒഴിപ്പിക്കല്‍ നടപടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.