തൊടുപുഴ: രാജ്യമെങ്ങും അരങ്ങേറുന്ന വംശീയ കൊലകൾക്കെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പശുവിൻെറ പേരുപറഞ്ഞും ജയ്ശ്രീറാം വിളിക്കാൻ നിർബന്ധിച്ചും മനുഷ്യരെ കൊന്നൊടുക്കുന്നത് നിർത്തണമെന്നും ഇതിനെതിരെ രാജ്യത്തെ ജനങ്ങൾ ഒന്നിക്കണമെന്നും പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത പാർട്ടി ജില്ല പ്രസിഡൻറ് ഡോ. നസിയ ഹസൻ പറഞ്ഞു. പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എസ്. സുബൈർ, മണ്ഡലം പ്രസിഡൻറ് ഷിബു പുത്തൂരാൻ, ഫ്രറ്റേണിറ്റി മൂവ്മൻെറ് ജില്ല ജനറൽ സെക്രട്ടറി അൻഷാദ് അടിമാലി, റിയാസ് ഉടുമ്പന്നൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.