ന്യൂട്ടണ്‍ സ്‌കൂളില്‍ ഫുഡ് ഫെസ്​റ്റ്​ സംഘടിപ്പിച്ചു

അടിമാലി: നാടന്‍ ഭക്ഷണങ്ങളുടെ രുചിഭേദം തീര്‍ത്ത് അടിമാലി ഈസ്റ്റേൺ . 'നല്ല ഭക്ഷണം നല്ല ആരോഗ്യം' സന്ദേശത്തോടെ 'രുചി -2019' പേരിലായിരുന്നു നാടന്‍ഭക്ഷണങ്ങളുടെ പ്രദര്‍ശനമൊരുക്കിയത്. ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തിൽ ഇല്ലാതായിപ്പോകുന്ന തനി നാടന്‍ഭക്ഷണ വസ്തുക്കൾ ഇടം നേടി. നാടന്‍ഭക്ഷണങ്ങളുടെ സംസ്‌കാരവും പ്രധാന്യവും വിദ്യാർഥികളെ പരിചയപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. കപ്പപ്പുഴുക്കും ചക്കപ്പുഴുക്കും കഞ്ഞിയും കാന്താരിച്ചമന്തിയുമെല്ലാം പ്രദര്‍ശനശാലകളില്‍ രാജാക്കന്മാരായി മാറി. പ്രദര്‍ശനത്തില്‍ പങ്കാളികളായ കുട്ടികള്‍ അന്യംനിന്നുപോകുന്ന നാടന്‍ വേഷവിധാനത്തില്‍ എത്തിയതും കൗതുകമായി. ഭക്ഷ്യമേളക്ക് അധ്യാപകരായ മിഷേല്‍ ലോബ്രായി, ആർ. ശാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.