പഞ്ചായത്ത്​ പ്രസിഡൻറിനെതിരെ പ്രതിപക്ഷം; കമ്മിറ്റിയിൽനിന്ന്​ ഇറങ്ങിപ്പോയി

രാജാക്കാട്: പ്രസിഡൻറ് ഏകാധിപത്യപരമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് സേനാപതി പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. പ്രളയാനന്തര പുനർനിർമാണം അടക്കമുള്ള കാര്യങ്ങളിലും ഭവനരഹിതർക്ക് സ്ഥലം അനുവദിക്കുന്നതിലും അലംഭാവം കാണിക്കുകയാണെന്നും ഫണ്ട് വിനിയോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങളെ ഒഴിവാക്കുകയാണെന്നും ഇത് വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ടെന്നുമാണ് ആരോപണം. ഇത് സർക്കാറിനെതിരെ ജനങ്ങളെ തിരിച്ചുവിടാനുള്ള തന്ത്രമാണെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെല്ലാം കൂട്ടുനിൽക്കുകയാണെന്നും പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചു. തുടർന്ന് എൽ.ഡി.എഫ് അംഗങ്ങളായ കെ.പി. സുരേന്ദ്രൻ, തുളസി ബാബു, മാർഗ്രറ്റ് സുധാകരൻ, മോളി സണ്ണി, സരസ ശിശുപാലൻ എന്നിവർ ഇറങ്ങിപ്പോവുകയായിരുന്നു. ആകെയുള്ള 13ൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫിന് ആറും അംഗങ്ങളാണുള്ളത്. യു.ഡി.എഫ് ധാരണ പ്രകാരം മൂന്നാം വർഷം ആരംഭത്തിൽ സ്ഥാനമേറ്റ ജോസ് തോമസാണ് നിലവിലെ പ്രസിഡൻറ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.