രാജാക്കാട്-പൂപ്പാറ റോഡിൻെറ ടാറിങ് തകർന്നു രാജകുമാരി: കാലങ്ങളുടെ കാത്തിരിപ്പിന് ശേഷം 12 കോടി രൂപ കരാറിൽ കേന്ദ്ര റോഡ് ഫണ്ട് ഉപയോഗിച്ച് നിർമിച്ച രാജാക്കാട്-പൂപ്പാറ റോഡിൻെറ ഇരുവശത്തെയും ടാറിങ് പൊളിയുന്നു. റോഡ് ടാർ ചെയ്ത് രണ്ടുമാസം തികയും മുമ്പാണ് ടാറിങ് അടരുന്നത്. ടാറിങ് പൂർത്തിയായെങ്കിലും വശങ്ങളിൽ കോൺക്രീറ്റ് ചെയ്യാൻ കാലതാമസമെടുക്കുന്നു. മഴക്കാലത്തിന് മുമ്പ് വശങ്ങളിലെ കോൺക്രീറ്റ് പൂർത്തിയായില്ലെങ്കിൽ റോഡ് വീണ്ടും പഴയ പടിയാകും. മുരിക്കുംതൊട്ടി, എൻ.ആർ സിറ്റി, രാജകുമാരി ഭാഗങ്ങളിലാണ് റോഡിൻെറ വശം ഇടിഞ്ഞിട്ടുള്ളത്. മാസങ്ങളോളം കാലാവധി ഉണ്ടായിട്ടും ഇടക്ക് നിർത്തിെവച്ച ടാറിങ് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് രണ്ടാമത് തിരക്കിട്ട് ടാർ ചെയ്തതു മൂലമാണ് നിർമാണത്തിൽ പാളിച്ചകൾ ഉണ്ടായത്. നാട്ടുകാർ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന് രാജകുമാരി, മുരിക്കുംതൊട്ടി, എസ്റ്റേറ്റ്, പൂപ്പാറ എന്നിവിടങ്ങളിൽ ടാർ ചെയ്ത ഭാഗം നിരവധി തവണ കുത്തിപ്പൊളിച്ച് വീണ്ടും ടാറിങ് നടത്തിയ സംഭവവമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.