കട്ടപ്പന: വള്ളക്കടവ് തൂങ്കുഴിയിലെ പൊതു . നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന ടാങ്ക് ഇടിച്ചുതകർത്ത നിലയിലാണ്. പൊല ീസിൽ പരാതി നൽകിയെങ്കിലും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കുടിവെള്ളം കിട്ടാത്തതിനെ തുടർന്ന് തിങ്കളഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ടാങ്ക് നശിപ്പിച്ചതായി കണ്ടെത്തിയത്. കട്ടപ്പന നഗരസഭയിലെ 25, 26 വാർഡുകളിലെ നൂറോളം കുടുംബങ്ങൾക്കായി 1997ൽ പൂർത്തിയാക്കിയ കുടിവെള്ള പദ്ധതിയുടെ ഭാഗമാണ് ടാങ്ക്. പൊതുകിണറിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളം ടാങ്കിൽ ശേഖരിച്ച് അവിടെനിന്ന് പൈപ്പുകൾ വഴിയാണ് വിതരണം നടത്തുന്നത്. ടാങ്ക് നശിപ്പിച്ചതോടെ ഏറെ ദൂരം പോയി തലച്ചുമടായി വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.