തൊടുപുഴ: ഫ്രറ്റേണിറ്റി മൂവ്മൻെറിൻെറ സ്ഥാപകദിനം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പതാക ഉയർത്തി ആചരിച്ചു. തൊടുപുഴ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ഓഫിസിന് സമീപം ജില്ല ജനറൽ സെക്രട്ടറി അൻഷാദ് അടിമാലി പതാക ഉയർത്തി. സാഹോദര്യം എന്ന ആശയത്തെ രാഷ്ട്രീയ മുദ്രാവാക്യമായി പുനരവതരിപ്പിക്കുക എന്നതാണ് ഫ്രറ്റേണിറ്റി മൂവ്മൻെറ് നിർവഹിക്കുന്ന സാമൂഹിക ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ അൽ അസ്ഹർ കോളജിൽ ജില്ല ജനറൽ സെക്രട്ടറി സുമയ്യ സുൽത്താനയും അടിമാലി പത്താംമൈലിൽ സെക്രട്ടറി അൽത്താഫ് ഹുസൈനും സ്ഥാപകദിന പരിപാടികളിൽ പതാക ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.