ഗ്രാൻറീസ്​ ഉന്മൂലന പദ്ധതി: മരങ്ങൾ വെട്ടാനാകാതെ കർഷകർ

അടിമാലി: കർഷകർ നട്ട യൂക്കാലി, ഗ്രാൻറീസ് ഉൾെപ്പടെ മരങ്ങൾ വെട്ടിമാറ്റുന്നതിന് വിലക്കും നിയന്ത്രണവും. സ്വകാര്യ കമ്പനികളും സർക്കാർ വകുപ്പുകളും തോന്നിയപോലെ വെട്ടിക്കൊണ്ടുപോകുേമ്പാഴാണ് കർഷകർക്ക് മാത്രമായി നിയന്ത്രണം. മൂന്നാർ, ദേവികുളം റേഞ്ചുകളിലാണ് സർക്കാറി​െൻറ ഇരട്ടനീതി. ഏറ്റവും ഒടുവിൽ മാട്ടുപ്പെട്ടിയിൽ വൈദ്യുതി വകുപ്പാണ് നട്ടുവളർത്തിയ ഗ്രാൻറീസ് വെട്ടി വിൽപന നടത്തിയത്. മേഖലയിലെ തേയില ഫാക്ടറികളിൽ ഉപയോഗിക്കുന്നതിന് നിയന്ത്രണമില്ലാതെ ഇവ വെട്ടുകയും കൊണ്ടുപോകുകയും ചെയ്യുന്നുണ്ടെങ്കിലും കർഷകരുടെ ഭൂമിയിൽ നിൽക്കുന്ന മരങ്ങൾ വെട്ടുന്നതിന് അനുമതി നൽകുന്നില്ല. സർക്കാർ അനുമതിയില്ലാതെ 28 ഇനം മരങ്ങൾ വെട്ടുന്നതിന് തടസ്സമില്ലെന്ന് പറയുേമ്പാഴാണിത്. ഗ്രാൻറീസ് ഉന്മൂല പദ്ധതി പ്രഖ്യാപിച്ച സർക്കാർ കൃഷിയിടങ്ങളിൽനിന്ന് ഇവ പിഴുത് മാറ്റാൻ കോടികൾ അനുവദിച്ചെങ്കിലും കൃഷി വകുപ്പി​െൻറ സമീപനം മൂലം പദ്ധതി ലക്ഷ്യത്തിലെത്തിയില്ല. കൃഷി വകുപ്പിനു കീഴിൽ സോണൽ െപ്രാഡക്ടിവിറ്റി എൻഹാൻസ്മ​െൻറ് പദ്ധതി പ്രകാരം 2014-15 സാമ്പത്തിക വർഷം 150 ലക്ഷം രൂപയാണ് ഗ്രാൻറീസ് നിർമാർജനത്തിനായി വട്ടവട, കാന്തല്ലൂർ, മറയൂർ പഞ്ചായത്തുകളിൽ അനുവദിച്ചത്. ഒരു ഹെക്ടർ സ്ഥലത്ത് ഗ്രാൻറീസ് പിഴുതുമാറ്റുന്നതിന് 50,000 രൂപയും ഈ ഭൂമിയിൽ തുടർന്ന് പച്ചക്കറി കൃഷി ഇറക്കുന്നതിന് 15,000 രൂപയും നൽകുന്നതായിരുന്നു പദ്ധതി. കൃഷി ഡയറക്ടറുടെ 09.05.2014ലെ OR(2)20423/14 സർക്കുലർ പ്രകാരം കർഷകർ നട്ടുവളർത്തിയ മരങ്ങൾ പിഴുതുമാറ്റാൻ നിർദേശം ഉണ്ടെങ്കിലും ഈ വില്ലേജുകളിലെ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് മുൻ റവന്യൂ അഡീഷനൽ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹര​െൻറ റിപ്പോർട്ട് കർഷകർക്ക് തിരിച്ചടിയായി. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ട് കൃഷി ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥൻ സമഗ്ര കൃഷി വികസനത്തിന് യൂക്കാലി ഉൾപ്പെടെ ഗ്രാൻറീസ് മരങ്ങൾ പിഴുത് മാറ്റണമെന്ന് നിർദേശിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക നാശത്തിന് മുഖ്യകാരണം ഈ കൃഷിയാണെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇതുപ്രകാരം ഇവ പിഴുതുമാറ്റാൻ സർക്കാർ പദ്ധതി തയാറാക്കിയെങ്കിലും നടപ്പായില്ല. സൈലൻറ് വാലി മുതൽ സൂര്യനെല്ലിവരെ കെ.എഫ്.ഡി.സിയും മൂന്നാർ, ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകളിൽ സ്വകാര്യ കമ്പനികളും യൂക്കാലി കൃഷി ചെയ്യുന്നു. വട്ടവട, കാന്തല്ലൂർ, മറയൂർ, ചിന്നക്കനാൽ പഞ്ചായത്തുകളിലെ പ്രധാന തൊഴിൽ മേഖലയും ഇതാണ്. പതിനായിരത്തിലേറെ തൊഴിലാളികളാണ് ഈ മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനമാർഗം കണ്ടെത്തുന്നത്. പട്ടയവസ്തുവിൽ നട്ടുവളർത്തിയ ഇത്തരം മരങ്ങൾ വെട്ടിനീക്കാൻ അനുമതിയില്ലാതായതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. മരംമുറി സാധ്യമല്ലാതായതോടെ സാമ്പത്തിക ബുദ്ധിമുട്ടിലായ കുടുംബങ്ങളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങുകയും വിവാഹം അടക്കം ചടങ്ങുകൾ മുടങ്ങുന്നതും പതിവായിട്ടുണ്ട്. വളർച്ചയെത്തിയ ഒരു ഗ്രാൻറീസ് മരം പ്രതിദിനം 15 മുതൽ 30 ലിറ്റർ വെള്ളം വലിച്ചെടുക്കുന്നു. ഇത് പശ്ചിമഘട്ടത്തി​െൻറ നാശത്തിന് കാരണമാകുന്നതിന് പുറമെ കടുത്ത വരൾച്ചക്കും പച്ചക്കറി കൃഷിയുടെ നാശത്തിനും വഴിവെച്ചതോടെയാണ് ഗ്രാൻറീസ് നിർമാർജനത്തിന് പദ്ധതി തയാറാക്കിയത്. ഇതാണ് കൃഷിക്കാർക്ക് മാത്രം പ്രയോജനപ്പെടാത്തത്. വാഹിദ് അടിമാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.