ഇടിഞ്ഞുവീഴാറായ പാറക്കൂട്ടം ഏഴോളം കുടുംബങ്ങൾക്ക് ഭീഷണി

ചെറുതോണി: ഉരുൾപൊട്ടലിനുശേഷം ഇടിഞ്ഞുവീഴാറായ പാറക്കൂട്ടം പ്രദേശത്തെ ഏഴോളം കുടുംബങ്ങൾക്ക് ഭീഷണിയാകുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 14ാം വാർഡിൽപെട്ട മഴുവടിയിൽ അമ്പലകവലയിലാണ് ഭീതിയോടെ കുടുംബങ്ങൾ കഴിയുന്നത്. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മൂഴിക്കൽ ചന്ദ്രൻകുഞ്ഞി​െൻറ വീടി​െൻറ പുറകുവശത്തുള്ള പാറക്കൂട്ടങ്ങളാണ് അപകട ഭീഷണി ഉയർത്തുന്നത്. ഉരുൾപൊട്ടലിൽ ചന്ദ്രൻകുഞ്ഞി​െൻറയും കൊല്ലംപറമ്പിൽ ബാബുവി​െൻറയും സ്ഥലത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയിരുന്നു. ഇതോടെയാണ് പാറക്കൂട്ടങ്ങൾ തെളിഞ്ഞ് ഏതുനിമിഷവും വീഴാറായ അവസ്ഥയിലുള്ളത്. തുലാവർഷം തുടങ്ങാനിരിക്കെ എന്തുചെയ്യണം എന്നറിയാതെ ഭീതിയോടെ കഴിയുകയാണ് ഈ കുടുംബങ്ങൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.