ജില്ലയിലെ ദുരന്തങ്ങൾക്ക്​ കാരണം അതിവർഷം -ദുരന്ത നിവാരണ അതോറിറ്റി

ചെറുതോണി: ജില്ലയിലുണ്ടായ ഉരുൾപെട്ടൽ, മണ്ണിടിച്ചിൽ ദുരന്തങ്ങൾക്ക് കാരണം അതിവർഷം മൂലമാകാമെന്ന് ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടർ മുരളീധരൻ പറഞ്ഞു. ആറുമാസംകൊണ്ട് പെയ്യേണ്ട മഴ രണ്ടുമാസംകൊണ്ട് പെയ്തു. ഇളക്കമുള്ള മണ്ണിൽ വേണ്ടത്ര കരുതലില്ലാതെ കെട്ടിടങ്ങൾ നിർമിച്ചതും തകർച്ചക്ക് കാരണമായതായി ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു. ചെറുതോണി ടൗൺ മുതൽ ആലിൻചുവട് വരെയുള്ള മണ്ണിടിച്ചിൽ പ്രദേശം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ ദുരന്ത നിവാരണ സേന അംഗങ്ങളായ ഡോ. രവീന്ദ്രസിങ്, ഡോ. കനുംഗോ, ജില്ല ജിയളോജിസ്റ്റ് ഡോ. അജയകുമാർ തുടങ്ങിയവരുൾപ്പെടെ ഒമ്പതംഗ സംഘമാണ് കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തിയത്. ഉരുൾപൊട്ടലും മരണവും നടന്ന ഉപ്പുതോട്, കുളമാവ്, പെരുങ്കാല, കീരിത്തോട് എന്നീ സ്ഥലങ്ങളും സംഘം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.