കട്ടപ്പന: ലബ്ബക്കട ജെ.പി.എം കോളജിൽ എസ്.എഫ്.െഎക്ക് ഉജ്ജ്വല വിജയം. ഈ വർഷമാണ് കോളജിൽ എസ്.എഫ്.ഐ യൂനിറ്റ് ആരംഭിച്ചത്. മുൻ വർഷങ്ങളിൽ കെ.എസ്.യുവിനായിരുന്നു യൂനിയൻ. ചെയർമാൻ, യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലേഴ്സ്, ജനറൽ സെക്രട്ടറി, ആർട്സ് ക്ലബ് സെക്രട്ടറി, വനിത പ്രതിനിധി അടക്കം ഒമ്പത് സീറ്റുകൾ നേടിയാണ് എസ്.എഫ്.ഐ കോളജ് യൂനിയൻ കരസ്ഥമാക്കിയത്. ലബ്ബക്കടയിൽ പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മാത്യു ജോർജ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ഏരിയ വൈസ് പ്രസിഡൻറ് ജഗൻ വിനോദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി വി.വി. ജോസ്, ബ്രാഞ്ച് സെക്രട്ടറി ശ്യാം ശശി, എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ് ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.