അപകടഭീഷണി ഉയർത്തി പാറകളും മരങ്ങളും; ദേശീയപാതയിലെ യാത്ര ഭീതിയിൽ

അടിമാലി: പ്രളയത്തോടെ ദേശീയപാതയോരത്ത് പലയിടത്തും അപകടഭീതി ഉയർത്തി പാറകളും മരങ്ങളും നിൽക്കുന്നത് നീക്കംചെയ്യാൻ നടപടികളില്ല. ദേശീയപാതയെന്ന പേരുണ്ടെങ്കിലും പൊതുവെ വീതിയില്ലാത്ത റോഡിൽ അപകടഭീതിയിലാണ് യാത്രക്കാരുടെ സഞ്ചാരം. കൊച്ചി-ധനുഷ്കോടി, അടിമാലി-കുമളി ദേശീയപാതകളിലാണ് അപകട ഭീഷണിയുയർത്തി വൻമരങ്ങളും പാറക്കൂട്ടങ്ങളുമുള്ളത്. കൊച്ചി-ധനുഷ്കോടി ദേശീയപായിൽ നേര്യമംഗലം മുതൽ വാളറ വരെയുള്ള കാനന പാതയിലും കൂമ്പൻപാറ മുതൽ മൂന്നാർ വരെയും ദേവികുളം മുതൽ പൂപ്പാറ വരെയുമാണ് ഇത്തരത്തിൽ അപകടാവസ്ഥ കൂടുതൽ. അടിമാലി-കുമളി ദേശീയപാതയിൽ ആയിരമേക്കർ മുതൽ പനംകുട്ടി പാംബ്ല കവല വരെയും നിരവധിയിടങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നത്. ഉരുൾപൊട്ടിയും മലയിടിഞ്ഞും നാശം വർധിച്ചതോടെ കൺമുന്നിൽ അപകടം ഒളിഞ്ഞിരിക്കുകയാണ്. വാളറയിൽ ഉരുൾപൊട്ടലുണ്ടായി റോഡ് തകർന്ന ഭാഗത്ത് കഴിഞ്ഞ ദിവസം കല്ല് അടർന്ന് വീണിരുന്നു. തലനാരിഴക്കാണ് കാർ യാത്ര സംഘം രക്ഷപ്പെട്ടത്. വിനോദസഞ്ചാരത്തിനായി അയൽ സംസ്ഥാനത്തുനിന്ന് വന്ന സംഘത്തിേൻറതായിരുന്നു കാർ. ഇതുകാരണം വിവരം അധികൃതർ അറിഞ്ഞുമില്ല. മണ്ണിടിഞ്ഞ് തകർന്ന ഭാഗങ്ങളിൽ ഉണക്കി​െൻറ കാഠിന്യത്താൽ മണ്ണി​െൻറ ബലം നഷ്ടമായതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. നേര്യമംഗലം വനമേഖലയിൽ റോഡുവക്കിൽ അഞ്ഞൂറിലേറെ വൻ മരങ്ങളാണ് അപകടാവസ്ഥയിൽ നിൽക്കുന്നതെന്നും വിവരമുണ്ട്. 2004 മുതൽ ഇവ നീക്കംചെയ്യുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല. 2014ൽ ചീയപ്പാറയിൽ മലയിടിച്ചിൽ ദുരന്തമുണ്ടായപ്പോൾ അന്ന് ഇവിടെ എത്തിയ മുഖ്യമന്ത്രിയോട് പ്രദേശവാസികൾ ആവശ്യപ്പെട്ടത് അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നതായിരുന്നു. അന്നുതന്നെ മുഖ്യമന്ത്രി വനംവകുപ്പിന് നിർദേശവും നൽകി. ഇതേ തുടർന്ന് നേര്യമംഗലം റേഞ്ച് ഓഫിസർ പരിശോധന നടത്തുകയും 2015ൽ 330 മരങ്ങൾ അപകടാവസ്ഥയിൽ നിൽക്കുന്നതായി കണ്ടെത്തുകയും മൂന്നാർ ഡി.എഫ്.ഒക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. ഉന്നത വനം ഓഫിസിലേക്ക് ഇതി​െൻറ ശിപാർശ കൈമാറിയെങ്കിലും തീരുമാനം നടപ്പായില്ല. പലഭാഗത്തും കൊടുംവളവിലാണ് അപകടകരമാംവിധം പാറ റോഡിലേക്ക് തള്ളിനിൽക്കുന്നത്. ഇത്തരം പാറകൾ നീക്കിയെങ്കിൽ മാത്രേമ റോഡിന് വീതി കൂട്ടാനാകൂ. എന്നാൽ, തടസ്സവാദവുമായി വനംവകുപ്പ് നിൽക്കുന്നു. ഇത് റോഡ് വികസനത്തെയും ബാധിക്കുന്നതായി ദേശീയപാത അധികൃതർ പറയുന്നു. അപകടങ്ങൾ നിത്യസംഭവമായിട്ടും നേര്യമംഗലം വനമേഖലയിൽ വീതി കൂട്ടുന്നതിനടക്കം ഒരു നടപടിയും ഇല്ലാതിരിക്കെയാണ് അപകട ഭീഷണിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.