2016-17 നാഷനൽ യൂത്ത് അവാർഡിന് അപേക്ഷ ക്ഷണിച്ചു തൊടുപുഴ: 2016-17 വർഷത്തെ യുവജന അവാർഡിന് പരിഗണിക്കുന്നതിനായി വ്യക്തികളിൽനിന്നും സന്നദ്ധ സംഘടനകളിൽനിന്നും കേന്ദ്ര കായിക യുവജനകാര്യ മന്ത്രാലയം അപേക്ഷ ക്ഷണിക്കുന്നു. സാമൂഹിക സേവനരംഗത്തും വികസന പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന യുവജന സന്നദ്ധ സംഘടനകൾക്കും വ്യക്തികൾക്കുമാണ് അവാർഡിന് അപേക്ഷിക്കാവുന്നത്. ലഭ്യമാകുന്ന അപേക്ഷകളിൽനിന്ന് വ്യക്തികളെയും സംഘടനകളെയും യുവജനക്ഷേമ വകുപ്പ് സെക്രട്ടറി ചെയർമാനായുള്ള സംസ്ഥാനതല തെരഞ്ഞെടുപ്പ് കമ്മിറ്റി പരിശോധിച്ച് മുൻഗണനക്രമം അനുസരിച്ച് തയാറാക്കുന്ന റാങ്ക് ലിസ്റ്റിെൻറ അടിസ്ഥാനത്തിൽ പത്ത് വ്യക്തികളെയും രണ്ട് സംഘടനയെയും സർക്കാർ കേന്ദ്രമന്ത്രാലയത്തിലേക്ക് ശിപാർശ ചെയ്യും. അപേക്ഷിക്കുന്ന വ്യക്തികൾ 2018 ജനുവരി ഒന്നിന് 15 വയസ്സ് തികഞ്ഞവരും 29 വയസ്സ് പൂർത്തിയാകാത്തവരുമായിരിക്കണം. അപേക്ഷ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിെൻറ www.skywb@kerala.gov.in വെബ്സൈറ്റിൽ ബന്ധപ്പെടണം. അപേക്ഷകൾ 15നകം ജില്ല ഓഫിസിൽ സമർപ്പിക്കണം. ഫോൺ: 04862 228936. കേരളോത്സവത്തിന് നീക്കിെവച്ച പണം ദുരിതാശ്വാസ നിധിയിലേക്ക് ഏലപ്പാറ: ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നടത്താൻ വകയിരിത്തിയിരുന്ന ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. പഞ്ചായത്തിൽ ഇക്കുറി കേരളോത്സവം നടത്തുന്നില്ല. കുമളിയിൽ 10 ദിവസം വൈദ്യുതി മുടങ്ങും കുമളി: പുതിയ സബ് സ്റ്റേഷെൻറ പണിയുമായി ബന്ധപ്പെട്ട് 33 കെ.വി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പ്രദേശത്ത് വ്യാഴാഴ്ച മുതൽ 10 ദിവസത്തേക്ക് ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി ഇലക്ട്രിക്കൽ വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.