മൂലമറ്റം: സംസ്ഥാന പരിസ്ഥിതി ആഘാത അതോറിറ്റിയുടെ വിദഗ്ധ സംഘം ബുധനാഴ്ച രാവിലെ കാഞ്ഞാർ കൈപ്പയിലെ വിവാദ പാറമട സന്ദർശിക്കും. ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിലാണ് വിദഗ്ധ സംഘത്തിെൻറ സന്ദർശനം. പരിസ്ഥിതി ആഘാത അതോറിറ്റി അംഗങ്ങളായ ജോൺ മത്തായി, ഉമ്മൻ വി. ഉമ്മൻ, കെ.ജി. പദ്മകുമാർ, ജോർജ് ചാക്കച്ചേരി എന്നിവരാണ് എത്തുന്നത്. ഇതുസംബന്ധിച്ചുള്ള നോട്ടീസ് പാറമട ഉടമകൾക്കും പരാതിക്കാരായ തോമസ് പുളിയാക്കൽ, സിജു കദളിക്കാട്ടിൽ, കുടയത്തൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നൽകിയിരുന്നു. കുടയത്തൂർ, വെള്ളിയാമറ്റം, ആലക്കോട്, അറക്കുളം എന്നീ പഞ്ചായത്തുകളിലായി പരന്ന് കിടക്കുന്ന കൈപ്പമലനിരകളിലാണ് പാറമട തുടങ്ങുന്നത്. ഇതിനെതിരെ പ്രദേശവാസികൾ ഒരുവർഷത്തിലധികമായി സ്ഥലത്ത് കുടിൽകെട്ടി സമരം നടത്തിവരുകയാണ്. ഏതാനും ദിവസം പാറ പൊട്ടിച്ചെങ്കിലും ഒരു ലോഡുപോലും കൊണ്ടുപോകാൻ പ്രദേശവാസികൾ സമ്മതിച്ചില്ല. പാറമടയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകൾക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഇതേത്തുടർന്നാണ് പ്രദേശവാസികൾ കോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.